പമ്പ: ശബരിമല ശരംകുത്തിയിലെ ബി.എസ്.എൻ.എൽ ടവറിന്റെ കേബിളുകളും, ടു ജി കാരിയറുകളും മോഷ്ടിച്ച കേസിൽ ഏഴുപേരെ പമ്പ പോലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയൻ മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ സാമഗ്രികളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
മണ്ഡല തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ശബരിമലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പകൽ സമയങ്ങളിൽ വൈദ്യുതി ഓഫ് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയ പ്രതികൾ ബിഎസ്എൻഎൽ ടവറിൽ നിന്നും ശേഖരിച്ച കേബിളുകളിലെ പിവിസി അവിടെ വെച്ചു തന്നെ കത്തിക്കുകയും ചെയ്തിരുന്നു.