സംസ്ഥാനത്ത് വെള്ളിയാഴ്ച പനിബാധിച്ച്‌ ആറുപേര്‍ മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച പനിബാധിച്ച്‌ ആറുപേര്‍ മരിച്ചു
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച പനിബാധിച്ച്‌ ആറുപേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ എലിപ്പനി ബാധിച്ചും ഒരാള്‍ എച്ച്‌1 എന്‍1 ബാധിച്ചുമാണ് മരിച്ചത്. നാലുപേര്‍ മരിച്ചത് ഡെങ്കിപ്പനി മൂലമെന്നും സംശയിക്കുന്നു. വെള്ളിയാഴ്ച 11,418 പേരാണ് പനി പിടിപെട്ടു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.

മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണു പനി ബാധിതര്‍ കൂടുതല്‍. 127 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍. 11 പേര്‍ക്കു എലിപ്പനിയും മൂന്നു പേര്‍ക്കു മലേറിയയും പിടിപെട്ടു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി എലിപ്പനി പിടിപെട്ടു മരിച്ചു.