തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് കെഎസ്‌ഇബി തീരുമാനം.
പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്.