സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരേ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന് സെക്രട്ടറിയേറ്റ് ഉപരോധം

സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരേ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന് സെക്രട്ടറിയേറ്റ് ഉപരോധം
alternatetext

സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരേ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് എൻഡിഎ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തുന്നത് പ്രഹസനമാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും എല്ലാ തട്ടിപ്പിനും പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നാണ് എൻഡിഎ യോഗത്തിന്‍റെ പൊതു അഭിപ്രായം.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വിപുലമായ സമര പരന്പര നടക്കുമെന്നും എറണാകുളത്ത് എൻഡിഎ നേതൃയോഗത്തിന് ശേഷം നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംസ്ഥാനതലത്തില്‍ ജനജാഗ്രത പദയാത്ര സംഘടിപ്പിക്കും.

ഡിസംബര്‍ അവസാനം ആരംഭിച്ച്‌ ജനുവരി മാസം നീണ്ടുനില്‍ക്കുന്ന തരത്തിലായിരിക്കും ജനജാഗ്രത പദയാത്ര നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയും സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചും നവംബര്‍ 10 മുതല്‍ 30 വരെ സംസ്ഥാനത്ത് പഞ്ചായത്ത്, ഏരിയ തലങ്ങളില്‍ 2,000 പ്രചാരണയോഗങ്ങള്‍ നടത്തും.

എൻഡിഎയുടെ സംസ്ഥാന ശില്‍പ്പശാല നവംബര്‍ ആറിന് ചേര്‍ത്തലയില്‍ സംഘടിപ്പിക്കും. ശില്‍പ്പശാലയില്‍ എല്ലാ ഘടകകക്ഷികളുടേയും ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും