കോതമംഗലം: സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച വേളയിൽ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടി കെ.എം.കമൽ നെല്ലിക്കുഴിയുടെ അഭിമാനമായി. ‘പട’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ് പുരസ്കാരം, ചിത്രത്തിന്റെ സംവിധാനവും കമൽ തന്നെയാണ്.
ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം പ്രമേയമാക്കിയുള്ളതാണ് പടയെന്ന ചിത്രം. കേരളത്തിലെ സമരചരിത്രങ്ങളിൽ നിന്നും മാഞ്ഞു പോയ ഒരു പ്രധാന അദ്ധ്യായമായിരുന്ന അയ്യങ്കാളിപ്പടയുടെ ബന്ദി നാടകത്തെ ഓർത്തെടുക്കുന്ന ചിത്രമാണ് കെ.എം.കമലിന്റെ പട. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ