സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം ഉടൻ മാറും:മന്ത്രി എം.ബി രാജേഷ്.

സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം ഉടൻ മാറും:മന്ത്രി എം.ബി രാജേഷ്.
alternatetext

രാജ്യത്തെ ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ ഭാഗമായി ‘ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും പരിഹാരവും’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ജനുവരിയോടെ ലഭിക്കും. ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തില്‍ പ്രധാന വളണ്ടിയര്‍മാരായി വിദ്യാര്‍ത്ഥികളാണ് പ്രവര്‍ത്തിക്കേണ്ടത്. നവംബര്‍ ഒന്നോടെ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും.

രാജ്യത്ത് ഏറ്റവും ഫ്രലപ്രദമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കിയത് നമ്മുടെ സംസ്ഥാനത്താണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി. കെ-ഫോണ്‍ പദ്ധതി ആരംഭിച്ചു. ഇന്റര്‍നെറ്റ് അടിസ്ഥാന പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു