ഭിന്നശേഷി വിഭാഗത്തില്‍പെട്ട 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്കായി സമഗ്ര ഭിന്നശേഷി വിജ്ഞാന തൊഴില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സ്റ്റെപ് അപ്പ് ക്യാമ്പയിന് രജിസ്ട്രേഷനും ഡിസംബര്‍ 4ന് മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10.30ന് എത്തിച്ചേരേണ്ടതാണ്.
പ്ലസ്ടു, ഐ.ടി.ഐ, പോളി ടെക്നിക് തുടങ്ങിയ അടിസ്ഥാന യോഗ്യതകളോ ഉന്നത യോഗ്യതകളോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടിട്ടുള്ള 594 പേരാണ് ജില്ലയില്‍ നിന്നും ഇതുവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴിൽ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ അഭിരുചിക്കും താൽപ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
നൈപുണ്യ പരിശീലനം, കരിയർ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് , റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ. DWMS വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരിൽ മിഷൻ നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും.