തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. പ്രസ്താവന പിന്‍വലിക്കണമെന്നും അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും ക്ലീമിസ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന അനൗചിത്യവും ആദരവ് ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് കുറിച്ച് സാംസ്കാരിക മന്ത്രി പറഞ്ഞത് ഉചിതമായില്ല. ബഹുമാനമില്ലാത്ത രീതിയിലാണ് സംസാരിച്ചത്. ഇത് ഏറ്റവും തീവ്രതയോടെ സര്‍ക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നല്കുന്നതവുരെ കെസിബിസിയുടെ പൊതുവായ സഹകരണം ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സഭയുടെ ഒരു സ്വകാര്യ പരിപാടിയിലായിരുന്നു ക്ലീമിസിന്റെ വിശദീകരണം. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭയുടെ പ്രതിനിധികള്‍ പോകണമെന്നത് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും വിളിച്ചാല്‍ ആദരവോടെ പോകുകയെന്നതാണ് സഭാ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പര്‍വതികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു സജി ചെറിയാന് പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ പാര്‍ട്ടി പരിശോധിക്കും.
സജി ചെറിയാന്റെ പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. ഒരു മതത്തിനും വിശ്വാസത്തിനും സിപിഎം എതിരല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്.
പക്ഷെ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ ഭൗതിക സാഹചര്യം പരിശോധിക്കണമെന്നും ഗോവിന്ദന് ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം പരിശോധിക്കും. പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയിം സംസ്ഥാന സെക്രട്ടറിയും തീരുമാനിക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തി.
കേരളത്തിലെ ഏറ്റവും സംസ്കാരമില്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്നും ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും മുരളീധരന് പറഞ്ഞു.ഏറ്റവും വലിയ ഗുണ്ടകളെയാണ് മന്ത്രിസഭയിലേക്കെടുക്കുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. കൂടുതല്‍ ഗുണ്ടായിസം കാട്ടുന്നതുംമറ്റുള്ളവരെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാംഗമാകാനുള്ള യോഗ്യതയെന്നും അദ്ദേഹം പരിഹസിച്ചു.