ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി പാര്‍ലമെന്റിലും പുറത്തും പ്രതിഷേധവുമായി യു.ഡി.എഫ്

ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി പാര്‍ലമെന്റിലും പുറത്തും പ്രതിഷേധവുമായി യു.ഡി.എഫ്
alternatetext

ന്യൂഡല്‍ഹി: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി ലോക്‌സഭയില്‍ ടി.എൻ പ്രതാപൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച്‌ പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ ഇന്നലെ രാവിലെ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ചു.

തിരക്ക് കുറയ്‌ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതാപൻ ചൂണ്ടിക്കാട്ടി. പ്രമേയം സ്‌പീക്കര്‍ പരിഗണിച്ചില്ല. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ കെ.സി.വേണുഗോപാല്‍ പറഞ്ഞു. മുന്നൊരുക്കത്തിലും വീഴ്‌ചയുണ്ടായി. കാബിനറ്റും ഉദോഗസ്ഥരുമെല്ലാം നവകേരള യാത്രയിലാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ശബരിമലയില്‍ ക്യാമ്ബ് ചെയ്ത് ഏകോപനം നടത്തണം. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാം.

ശബരിമലയെ വിവാദ കേന്ദ്രമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് അവസരം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് എം.പിമാരെന്ന് സി.പി.എം അംഗം പി. സന്തോഷ് കുമാര്‍ കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.