ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല, ആവശ്യത്തിന് ബസുകള്‍ വിട്ടുനല്‍കും: കെ.ബി. ഗണേഷ്കുമാര്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല, ആവശ്യത്തിന് ബസുകള്‍ വിട്ടുനല്‍കും: കെ.ബി. ഗണേഷ്കുമാര്‍
alternatetext

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനെത്തുന്ന ഭക്തര്‍ ഇനി ആവശ്യത്തിന് ബസുകള്‍ ഇല്ലാതെ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ആവശ്യത്തിന് ബസുകള്‍ ശബരിമല സര്‍വീസിനായി വിട്ടുനല്‍കുമെന്ന് മന്ത്രി പറഞ്ഞു.

അയ്യപ്പന്മാരുമായി പോകുന്ന ബസ് പോലീസ് വഴിയില്‍ തടയുന്നത് ശരിയല്ല. പോലീസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞിടുന്നുണ്ട്. ഇത് ആവര്‍ത്തിക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കും.

ആളുകള്‍ ഇല്ലാത്ത സ്ഥലത്ത് ബസ് തടഞ്ഞിടുന്നത് തീര്‍ഥാടകര്‍ക്ക് പ്രാധമീകാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ കയറാനുള്ള തിരക്ക് കുറയ്ക്കാൻ നിലയ്ക്കലില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അരവണയും അപ്പവും പന്പയില്‍ വിതരണംചെയ്യാനുള്ള നടപടികളുണ്ടാവണം.

എന്നാല്‍ മാത്രമേ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനാകൂ. പക്ഷേ, ഇതിനെതിരേ പ്രതിഷേധിക്കുന്ന നിലപാട് ശരിയല്ല. ബസിനുമുന്നിലിരുന്ന് ശരണംവിളിക്കുന്നത് തെറ്റാണ്. സമരംചെയ്യാനാണോ ശബരിമലയില്‍ വരുന്നതെന്നും ഗണേഷ്കുമാര്‍ ചോതിച്ചു.