ബാര്‍ക്കോഴ ; മന്ത്രിയുടെ ഓഫീസിലേക്ക് നോട്ടെണ്ണല്‍ യന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചു നടത്തും

ബാര്‍ക്കോഴ ; മന്ത്രിയുടെ ഓഫീസിലേക്ക് നോട്ടെണ്ണല്‍ യന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചു നടത്തും
alternatetext

ബാര്‍ക്കോഴ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ ഓഫിസിലേക്ക് നോട്ടെണ്ണല്‍ യന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, മന്ത്രി എം ബി രാജേഷ് സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം ആസ്ട്രിയയിലേക്കു പോയിയിരിക്കുകയാണ്. മന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ജൂണ്‍ രണ്ടിനെ അദ്ദേഹം തിരികെയെത്തുകയുള്ളു.