കണ്ണൂരിനെ വിറപ്പിച്ച്‌ കാട്ടാനകള്‍, മലയോര മേഖലയില്‍ ജനജീവിതം സ്തംഭിച്ചു

alternatetext

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയെ വിറപ്പിച്ച്‌ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം. ജനജീവിതം സ്തംഭിപ്പിച്ചതോടെ സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം പ്രദേശത്തെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാട്ടാനകളെ കാട് കയറ്റാന്‍ നൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇരിട്ടി മേഖലയിലെ പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങിയത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് പായം, കര്യാല്‍മേഖലയില്‍ പത്രവിതരണം നടത്തുന്നവര്‍ ആനയെ ആദ്യം കണ്ടത്. ആനയുടെ മുന്‍പില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ വാഹനം നിര്‍ത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനിടെയില്‍ വീണ് ഇയാള്‍ക്ക് കൈകാലുകള്‍ക്ക് പരിക്കേറ്റു.