റിസര്‍വ് വനത്തിലെ മരം മുറി: രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

റിസര്‍വ് വനത്തിലെ മരം മുറി: രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ
alternatetext

കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെൻഷൻ. തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ പേരില്‍ അച്ചടക്ക നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കിഎസ്‌എഫ്‌ഒ പി.വി. ശ്രീധരൻ, സി.ജെ. റോബർട്ട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ പേരില്‍ അച്ചടക്ക നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി