രാജ്യത്ത് ആര്‍ബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാൻ കഴിയുകയും, ഇത് പരിഹരിക്കുന്നതിനുമായുള്ള സംവിധാനമാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം. ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സ്കീം വഴി ലക്ഷ്യമിടുന്നത്.
ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീം, നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്ബനികള്‍ക്കായുള്ള ഓംബുഡ്സ്മാൻ സ്കീം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഓംബുഡ്‌സ്മാൻ സ്കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്‌സ്‌മാൻ സ്കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കിമാറ്റിയതാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം. വാണിജ്യ ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ക്രെഡിറ്റ് ഇൻഫര്‍മേഷൻ കമ്ബനികള്‍ തുടങ്ങിയ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും പരാതിയുണ്ടെങ്കില്‍ നല്‍കാം .
കാലതാമസം, അമിത നിരക്ക് ഈടാക്കല്‍, ധനകാര്യ ഉല്‍പന്നങ്ങളുടെ തെറ്റായ വില്‍പന, വഞ്ചന പോലുള്ള സേവനത്തിലെ പോരായ്മയകള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാം.ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും പരാതികള്‍ ഫയല്‍ ചെയ്യാം, അവ അടുത്തുള്ള ഓംബുഡ്സ്മാൻ ഓഫീസ് കൈകാര്യം ചെയ്യും.
പരാതി നകുന്നതിന് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക