റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് ചെയ്യേണ്ടഅവസാന തീയതി മാര്‍ച്ച്‌ 31

റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് ചെയ്യേണ്ടഅവസാന തീയതി മാര്‍ച്ച്‌ 31
alternatetext

മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാര്‍ച്ച്‌ 31 നകം പൂർത്തിയാക്കണം. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം നാല് മണി വരേയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്ബത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരവരുടെ റേഷന്‍ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാര്‍ച്ച്‌ 15, 16, 17 എന്നീ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ അവധിയാണ്. അന്നേ ദിവസങ്ങളില്‍ രാവിലെ ഒമ്ബത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെ മസ്റ്ററിംഗ് ചെയ്യാമെന്ന് സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുണ്ട്.

അവസാന ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും. അതേസമയം ചൊവ്വാഴ്ച (മാർച്ച്‌ 5) മുതല്‍ മുതല്‍ ശനിയാഴ്ച (മാർച്ച്‌ 9) വരേക്ക് സമയം പുനക്രമീകരിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. ശനിയാഴ്ച കഴിയുമ്ബോള്‍ പ്രവര്‍ത്തിസമയം പഴയനിലയിലേക്ക് മടങ്ങും.