കോല്‍ക്കത്ത: കനത്ത മഴയെ തുടർന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളം – ബംഗാള്‍ മത്സരത്തിലെ ആദ്യ ദിനം ഉപേക്ഷിച്ചു.ആദ്യ ദിനം ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ദാന ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30ന് അംപയര്‍മാര്‍ പിച്ചും ഗ്രൗണ്ടും പരിശോധിച്ചെങ്കിലും ഗ്രൗണ്ട് മത്സരയോഗ്യമല്ലെന്ന് വിലയിരുത്തി.തുടർന്ന് ആദ്യ ദിനം ഉപേക്ഷിക്കുകയായിരുന്നു.
2024-10-27