ഹണിട്രാപ് ; 15 കാരനെ ഉപയോഗിച്ച്‌ മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടിയ അഞ്ചു പേര്‍ പിടിയില്‍

ഹണിട്രാപ് ; 15 കാരനെ ഉപയോഗിച്ച്‌ മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടിയ അഞ്ചു പേര്‍ പിടിയില്‍
alternatetext

മലപ്പുറം അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്‌കനില്‍ നിന്ന് സംഘം പണം തട്ടിയത്.

കാവനൂര്‍ സ്വദേശി ഇര്‍ഫാന്‍, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം.

തുടര്‍ന്ന് ഇരുവരും അരീക്കോട് വെച്ച്‌ തമ്മില്‍ കാണാം എന്ന് തീരുമാനിച്ചു. മധ്യവയസ്‌ക്കന്‍ അരീക്കോട് എത്തിയ സമയത്താണ് പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ആക്രമണത്തില്‍ ഇയാളുടെ മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റു.

പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 40000 രൂപ പരാതിക്കാരന്‍ സംഘത്തിന് കൈമാറി. എന്നാല്‍ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. ഇവര്‍ സമാനമായ രീതിയില്‍ ഇതിനുമുമ്ബും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.