കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും; ആദ്യ യാത്ര കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ്.

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും; ആദ്യ യാത്ര കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ്.
alternatetext

കൊച്ചി : കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ഉള്‍പ്പടെ പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്ര കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ്. ചടങ്ങുമായി ബന്ധപെട്ട് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് റെയില്‍വേ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പങ്കെടുക്കും.

സംസ്ഥാന കായിക,റെയില്‍വെ വകുപ്പ് മന്ത്രി ശ്രീ വി. അബ്ദുറഹിമാൻ, ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി , ശ്രി എൻ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.