രാജാ രവിവര്‍മ്മയുടെ ‘മോഹിനി ‘ വിറ്റുപോയത് 17 കോടി രൂപയ്ക്ക്

രാജാ രവിവര്‍മ്മയുടെ 'മോഹിനി ' വിറ്റുപോയത് 17 കോടി രൂപയ്ക്ക്
alternatetext

രാജാ രവിവര്‍മ്മയുടെ പ്രശസ്ത ചിത്രമായ ‘ മോഹിനി’ ക്ക് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായ ചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റുപോയത്. അതേസമയം, ആരാണ് ഇത്രയും വലിയ തുക നല്‍കി ചിത്രം വാങ്ങിയതെന്ന് വ്യക്തമല്ല.

10 മുതല്‍ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നുത്.രവിവര്‍മ മുംബൈയില്‍ ആരംഭചിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നെത്തിയ ജര്‍മന്‍കാരനായ ഫ്രിറ്റ്‌സ് ഷ്‌ളിച്ചറിന്റെ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് ചിത്രം.

നര്‍ത്തകിയും പാട്ടുകാരിയുമായ അഞ്ചനിബായ് മല്‍പെക്കറാണ് മോഹിനിക്ക് മോഡലായത്. കാമുകന്റെ വരവും പ്രതീക്ഷിച്ച്‌ ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് ‘ മോഹിനി