റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു.

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു.
alternatetext

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിച്ച്‌ മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു. കോഴിക്കോട് കസബ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണഞ്ചേരി ജംഷാദിന്റെ മകൻ ആദില്‍ ഫര്‍ഹാൻ (17) ആണ് അപകടത്തില്‍ മരിച്ചത്.

ഇന്നലെ അര്‍ധരാത്രി 1.10 ഓടെ ഗാന്ധി റോഡ് മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.ഞായറാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് മാനാഞ്ചിറ ഗ്രൗണ്ടിലും ബീച്ചിലും നടന്ന പുതുവത്സര പരിപാടി കാണാൻ സുഹൃത്തുക്കളോടൊപ്പം രണ്ട് സ്കൂട്ടറുകളിലായി പോയതായിരുന്നു ആദില്‍. പരിപാടികള്‍ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പുതുവത്സര തിരക്ക് കാരണം റോഡുകളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. ടിക്കറ്റെടുത്താല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമിലേക്ക് വരാൻ ട്രാക്കിലൂടെയുള്ള ഫുട്‌പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു. ഇതുവഴി വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് സുഹൃത്തുക്കള്‍ ആദിലിനെ കാത്തുനില്‍ക്കുകയായിരുന്നു.വെള്ളയില്‍ നിന്ന് ദേശീയപാതയിലേക്ക് വേഗത്തില്‍ എത്താൻ ആദില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ട്രാക്കില്‍ സ്കൂട്ടര്‍ കണ്ട ലോക്കോ പൈലറ്റ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും ആദില്‍ ഫര്‍ഹാന് രക്ഷപ്പെടാനായില്ല. ഇതിനിടയില്‍ ട്രെയിൻ എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും ആദില്‍ സ്കൂട്ടര്‍ മുന്നോട്ട് നീക്കാൻ ശ്രമിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വെള്ളയില്‍ സ്റ്റേഷന് സമീപം ട്രെയിൻ നിര്‍ത്തി.

എഞ്ചിനില്‍ കുടുങ്ങിയ ആദിലിന്റെ ശരീരം അരയ്ക്ക് താഴെയായി വേര്‍പെട്ട നിലയിലായിരുന്നു. നടക്കാവ് സ്റ്റേഷൻ എസ്‌ഐ പവിത്രകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് എഎസ്‌ഐ നന്ദഗോപാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി ദേവദാസ് എന്നിവര്‍ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സ്വദേശമായ പനങ്ങാട് പഞ്ചായത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മൂന്നുമണിയോടെ ജുമാമസ്ജിദില്‍ ഖബറടക്കി. പാവണ്ടൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദില്‍