പാലക്കാട്: റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടും. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള വിവിധ ഇടങ്ങളിലാണ് ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. നവംബര്‍ 30 വരെയാണ് തിരഞ്ഞെടുത്ത ട്രെയിനുകളുടെ സമയത്തില്‍ വ്യത്യാസം ഉണ്ടായിരിക്കുക. വൈകിയോടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയക്രമം അറിയാം.
23-ന് വൈകിയോടുന്ന ട്രെയിനുകള്‍
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പര്‍ഫാസ്റ്റ് (12618): 2 മണിക്കൂറും 50 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രല്‍-ഡോ എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 2 മണിക്കൂറും 10 മിനിറ്റും വൈകിയോടും
- അമൃതസര്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (12484): 30 മിനിറ്റ് വൈകിയോടും
26-ന് വൈകിയോടുന്ന ട്രെയിനുകള്‍
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പര്‍ഫാസ്റ്റ് (12618): 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രല്‍-ഡോ എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
27-ന് വൈകിയോടുന്ന ട്രെയിനുകള്‍
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പര്‍ഫാസ്റ്റ് (12618): 2 മണിക്കൂറും 55 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രല്‍-ഡോ എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂര്‍ വൈകിയോടും
- ഡോ. എൻസിആര്‍ ചെന്നൈ സെൻട്രല്‍ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 20 മിനിറ്റ് വൈകിയോടും അമൃതസര്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (12484) ഒരു മണിക്കൂറും 35 മിനിറ്റും വൈകിയോടും
28-ന് വൈകിയോടുന്ന ട്രെയിനുകള്‍ 30-ന് വൈകിയോടുന്ന ട്രെയിനുകള്‍
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പര്‍ഫാസ്റ്റ് (12618): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രല്‍-ഡോ എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂര്‍ വൈകിയോടും
- ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ മംഗളൂരു സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 30 മിനിറ്റ് വൈകിയോടും