റെയില്‍വേയില്‍ ജോലി വാഗ്ദാനം: 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം: 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
alternatetext

കണ്ണൂർ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് സ്വദേശി നരേന്ദ്രബാബുവിന്‍റെ പരാതിയില്‍ ചൊക്ലി സ്വദേശി കെ. ശശി, കൊല്ലം സ്വദേശി ശരത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

നരേന്ദ്രബാബുവിന്‍റെ മകന് റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 2023 ജൂലൈയിലും നവംബറിലുമായി 25 ലക്ഷം വാങ്ങിയെന്നും ഒരു വർഷമായിട്ടും മകന് ജോലി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നുമാണ് പരാതി പറയുന്നത്.