തിരുവനന്തപുരം: റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍മാനായി ജയ വര്‍മ്മ സിൻഹയെ നിയമിച്ചു. ഇന്ന് ചുമതലയേല്‍ക്കും.1988ലെ റെയില്‍വേ മാനേജ്മെന്റ് സര്‍വ്വീസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഇതുവരെ റെയില്‍വേ ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ബോര്‍ഡ് അംഗമായിരുന്നു.
അനില്‍കുമാര്‍ ലഹോട്ടി വിരമിച്ച ഒഴിവിലാണ് പുതിയ ചെയര്‍മാൻ എത്തുന്നത്. ഈ ജനുവരി ഒന്നിനാണ് ലഹോട്ടി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായത്. ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിയായ ജയ ഒക്ടോബര്‍ ഒന്നിന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുമെങ്കിലും 2024 ആഗസ്റ്റ് 31 വരെ സര്‍വ്വീസ് നീട്ടിയിട്ടുണ്ട്