സുല്‍ത്താൻ ബത്തേരി: കെഎസ്ആർടിസി സുല്‍ത്താൻ ബത്തേരി ഡിപ്ലോയില് പട്ടാപ്പകല്‍ കാട്ടാനയെത്തി. ഇന്നലെ രാവിലെ 8.45 ഓടെയാണ് കാട്ടുകൊന്പൻ ഡിപ്പോയിലെ ബസ് പാർക്കിംഗ് യാർഡിനോട് ചേർന്ന കംഫർട്ട് സ്റ്റേഷന് അടുത്ത് എത്തിയത്. ആന ബസുകള്‍ക്ക് സമീപം എത്തിയതോടെ ബസുകളിലുണ്ടായിരുന്ന ആളുകളും ഡിപ്പോയില്‍ ബസ് കാത്തു നിന്നവരും ബഹളം വയ്ക്കുകയും ആന സമീപത്തെ വനത്തിലേക്ക് കടക്കുകയുമായിരുന്നു.
മുക്കാല്‍ മണിക്കൂറിന് ശേഷം ആന നേരത്തെ വന്ന വഴിയെ തന്നെ വീണ്ടും ഡിപ്പോയിലെത്തി. കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ഒച്ചയുണ്ടാക്കിയതോടെ സമീപത്തെ വനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ബത്തേരി കെഎസ്ആർടിസി പരിസരം മുതല്‍ മൂടക്കൊല്ലി വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തില്‍ സ്ഥാപിച്ച റെയില്‍ പാളംകൊണ്ടുള്ള ആന പ്രതിരോധ വേലി തകർന്ന് കിടക്കുന്ന പഴുപ്പത്തൂർ ഭാഗത്തുകൂടെയാണ് കാട്ടാന ഡിപ്പോയിലെത്തിയത്. തിരുവനന്തപുരം സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ വിനോദായിരുന്നു കാട്ടുകൊന്പൻ എത്തിയത് കണ്ടത്.
പന്പില്‍ ഡീസല്‍ നിറയ്ക്കാനായി നിർത്തിയിട്ടപ്പോഴാണ് സമീപത്തെ കംഫർട്ട് സ്റ്റേഷനരികിലൂടെ ആന ബസിന്റെ സമീപത്തേയ്ക്ക് വരുന്നത് കണ്ടത്. ഗാരേജിന് സമീപത്തെത്തിയ കൊന്പനെ ജീവനക്കാർ ബഹളം വച്ച് വനമേഖലയിലേക്ക് തുരത്തി. വിവരമറിഞ്ഞ് മുത്തങ്ങ റേഞ്ച് ഓഫീസർ പി. സഞ്ജയ്കുമാർ, ഡെപ്യൂട്ടി റേഞ്ചർ സുനില്‍കുമാർ, വെറ്ററിനറി ഡോക്ടർ അജേഷ് മോഹൻദാസ്, ആർആർടി റേഞ്ചർ മനോജ്കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ വിനോദ്കുമാർ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആനയെ ഉള്‍വനത്തിലേയ്ക്ക് തുരത്താനുള്ള ദൗത്യം ആരംഭിച്ചു.
ചപ്പക്കൊല്ലിഭാഗത്ത് ഫെൻസിംഗിനരികിലൂടെ തുരത്തി ആന പ്രതിരോധ വേലി പൊട്ടിക്കിടന്ന ഭാഗത്തുകൂടെ ഉള്‍ക്കാട്ടിലേക്ക് കടത്തിവിടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കൊന്പനെ തുരത്താൻ മുത്തങ്ങയില്‍ നിന്ന് കുഞ്ചു, സൂര്യ എന്നീ കുംകികളെ എത്തിച്ചു. പഴുപ്പത്തൂർ, മണലിമൂല പ്രദേശത്ത് തന്പടിച്ച കൊന്പനെ ചപ്പക്കൊല്ലി ഭാഗത്തെ റെയില്ഫെൻസിംഗിലെ ഗേറ്റ് തുറന്ന് ഇതുവഴി കടത്തിവിടാനായി പിന്നീടുള്ള ശ്രമിച്ചെങ്കിലും മൂടകൊല്ലിയില്‍ നിന്ന് ഉവനത്തിലേയ്ക്ക് കടത്തിവിട്ടു