മലപ്പുറം: പി.വി.അൻവർ ഇന്ന് എംഎല്‍എ സ്ഥാനം രാജിവച്ചേക്കും . രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാർത്താ സമ്മേളനത്തില്‍ നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമ്ബോള്‍ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാൻ അൻവർ ആലോചിക്കുന്നത്. സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാൻ ആലോചിക്കുന്നത്.
രാവിലെ 9 ന് അൻവർ സ്പീക്കറെ കാണും. രാജിക്കത്ത് കൈമാറാനാണ് കൂടിക്കാഴ്ച എന്നാണ് സൂചനകള്‍ . തുടർന്ന് മാധ്യമങ്ങളെ കാണുന്ന അൻവർ നിലപാട് വിശദീകരിക്കും. മമതാ ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്ബൂരില്‍ വീണ്ടും മത്സരിക്കുമ്ബോള്‍ അടി തെറ്റിയാല്‍ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നല്‍കിയതായാണ് സൂചന.
4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി അൻവറിന് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് പാളയത്തില്‍ നിന്ന് പിണങ്ങിയ ഇറങ്ങിയ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല . തുടർന്നാണ് തൃണമൂലില്‍ രാഷ്ട്രീയ അഭയം തേടാനുള്ള അൻവറിൻ്റെ തീരുമാനം.