കോട്ടയം: ഒത്തുകളി രാഷ്ട്രീയക്കാരുടെ വ്യാജ ഏറ്റുമുട്ടലാണ് പുതുപ്പള്ളിയില്‍ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പള്ളിയുടെ ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ഒരുമിച്ച് ഭരിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും പുതുപ്പള്ളിയില്‍ ജനങ്ങളെ പറ്റിക്കാനാണ് പരസ്പരം മത്സരിക്കുന്നതെന്നും മണര്‍ക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഐ.എൻ.ഡി.ഐ മുന്നണി ബി.ജെ.പിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ദേശീയതലത്തിലെ സഖ്യം കേരളത്തിലും വരുന്നതിന്റെ ഉദാഹരണമാണ്. എന്നാല്‍, മുഖ്യമന്ത്രി പറയുന്നത് സംഘപരിവാറും യുഡിഎഫുമായി കൂട്ടുകെട്ടാണെന്നാണ്. ആലപ്പുഴ ജില്ലയിലെ കോണംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഭരിക്കുന്നത്. തൃശ്ശൂര്‍ തിരുവില്വാമലയില്‍ ഇരുമുന്നണികളും ഒരുമിച്ച് ബി.ജെ.പിയെ താഴെയിറക്കി.
മലമ്ബുഴയില്‍ ബി.ജെ.പിയുടെ അവിശ്വാസം പരാജയപ്പെടുത്താനും ഇടത്-വലത് ശക്തികള്‍ ഒന്നിച്ചു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്.ഡി.പിഐ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയില്‍ തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഗാന്ധിവധവും സംഘപരിവാറുമൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്.
അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ച തിരിച്ചുവിടാനാണ് ശ്രമം. അഴിമതി ചൂണ്ടിക്കാണിക്കുമ്ബോള്‍ സംഘപരിവാറെന്ന് പറയുകയാണ് പിണറായി വിജയൻ. മാസപ്പടി, കരുവന്നൂര്‍ സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല. കേരളത്തിലെ വൻകിട മുതലാളിമാരില്‍ നിന്നും എന്തിനാണ് നിങ്ങളും കുടുംബവും പണം വാങ്ങുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. 2021 ല്‍ തുടര്‍ ഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോ? കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി അന്വേഷണത്തിന് മുഖ്യമന്ത്രി മറുപടി പറയണം.
എ.സി മൊയ്തീൻ മാത്രമല്ല രണ്ട് ജില്ലാസെക്രട്ടറിമാര്ക്കും ബാങ്ക് തട്ടിപ്പില്‍ പങ്കുണ്ട്. ഇതിലെ കണ്ണൂര്‍ ബന്ധം പുറത്തുവന്നു കഴിഞ്ഞു. കണ്ണൂര്‍ സ്വദേശിയായ സി.പി.എം നേതാക്കളുടെ അടുപ്പക്കാരൻ സതീശന് എന്താണ് ഇതില്‍ കാര്യം. ഇ.പി ജയരാജൻ ഇതില്‍ മറുപടി പറയണം. ഇ.പിയുടെ അടുപ്പക്കാരനാണ് സതീശൻ. അംബാനിയുടേയും അദാനിയുടേയും പണമല്ല സാധാരണക്കാരുടെ പണമാണ് കരുവന്നൂരില്‍ മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് കൊള്ളയടിച്ചത്. മന്ത്രി ബിന്ദുവിന്റെ പ്രചരണത്തിന് ഈ തട്ടിപ്പുകാര്‍ ഇറങ്ങിയിരുന്നു. പുതുപ്പളളിയില്‍ യു.ഡി.എഫിനെ വിമര്‍ശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. പിണറായി വിജയന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. മാസപ്പടിയിലെ പോലെ എല്ലാ കാര്യത്തിലും ഇവര്‍ ഒറ്റക്കെട്ടാണ്. 53 വര്‍ഷം യു.ഡി.എഫിലെ പ്രധാന നേതാവ് പ്രതിനിധീകരിച്ച മണ്ഡലത്തില്‍ എത്തിയ മുഖ്യമന്ത്രി യു.ഡി.എഫിനെതിരെ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.