കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്.ഡി.ഒ. മുമ്ബാകെയാണ് ജെയ്ക് പത്രിക സമപ്പിച്ചത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.എൻ. വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനില്‍കുമാര്‍ എന്നിവരും ജെയ്ക്കിനൊപ്പം പുതുപ്പള്ളിയില്‍ എത്തിയിട്ടുണ്ട്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാര്‍ഥി ലിജിൻലാലും വ്യാഴാഴ്ച നാമനിര്ദേശപത്രികസമര്പ്പിക്കും. ഇരുവരും രാവിലെ 11.30-ന് പാമ്ബാടി ബി.ഡി.ഒ. മുമ്ബാകെ പത്രിക നല്‍കുമെന്നാണ് വിവരം.
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയതോടെ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്വെൻഷൻ ബുധനാഴ്ച വൈകീട്ട് നാലിന് മണര്‍കാട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും