പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എം.ഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്സ് നിറുത്തലാക്കി

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എം.ഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്സ് നിറുത്തലാക്കി
alternatetext

ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എം.ഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്സ് നിറുത്തലാക്കിയതായി യു.ജി.സി അിയിച്ചു. അടുത്ത അദ്ധ്യയന വര്‍ഷം എം.ഫില്‍ കോഴ്സ് പ്രവേശനം വാഗ്ദാനം ചെയ്യുന്ന സര്‍വകലാശാലകളുടെ ചതിക്കുഴിയില്‍ വീഴരുതെന്നും യു.ജി.സി മുന്നറിയിപ്പ് നല്‍കി.

പല സര്‍വകലാശാലകളും കോഴ്സ് വാഗ്‌ദാനം ചെയ്ത് പരസ്യം നല്‍കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി മാറ്റം വരുത്തിയപ്പോഴാണ് എം.ഫില്‍ കോഴ്‌സ് നിറുത്തലാക്കിയത്.