ആര്യനാട് മൂന്നാറ്റുമുക്കില്‍ കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. അനില്‍ കുമാർ (50), അമല്‍ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനില്‍ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അതേസമയം ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്ബാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പെരുമ്ബാറ തൃപ്പൂരക്കുളത്തില്‍ നീന്തുന്നതിനിടെയാണ് അപകടം.
2024-08-05