പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍
alternatetext

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് ഇന്ന് പോലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതെന്നാണ് വിവരം. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞു കബളിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നല്‍കിയവര്‍ ഈ നിയമന ഉത്തരവുമായി പിഎസ്‌സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ മുഖ്യപ്രതികളായ ആര്‍. രാജലക്ഷ്മി, വാവ എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല.ഒരു പോലീസ് ഉദ്യോഗസ്ഥയും തട്ടില്‍ ഉള്‍പ്പെട്ടതായാണ് വിവരം.