കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി . സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മൻസൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി ചോദിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ശിക്ഷ പ്രഖ്യാപിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പേരുടെ ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശിക്ഷിക്കപ്പെവരില്‍ 202, 212 വകുപ്പുകള്‍ മാത്രം ചുമത്തിയിട്ടുള്ളവര്‍ക്ക് ജാമ്യത്തില്‍ തുടരാം. ഇവര്‍ നാളെ കോടതിയില്‍ ഹാജരാകണം.
യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. ജസ്റ്റിസ് അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു