കോതമംഗലം: കക്കൂസ് മാലിന്യം ഉൾപ്പടെ റോഡിലേക്കൊഴുകി വൃത്തിയില്ലാത്ത അവസ്ഥയിലുള്ള കോതമംഗലത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിനകത്തുള്ള കംഫർട് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മറപ്പുര സമരം നടത്തി. പ്രതീകാത്മക മറപ്പുര കംഫർട്ട് സ്റ്റേഷനു മുൻപിൽ സ്ഥാപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി എത്തുന്ന കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനകത്ത് നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇതിന്റെ കേടുപാടുകൾ പരിഹരിച്ച്, ഷീ-ടോയ്ലെറ്റും പുനസ്ഥാപിക്കണമെന്ന് പ്രതിഷേധ സമരക്കാർ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് കോതമംഗലം
നിയോജക മണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, റമീസ്.കെ.എ, ജില്ലാ ഭാരവാഹികളായ റഫീഖ് മുഹമ്മദ്, മേഘ ഷിബു, അരുൺ അയ്യപ്പൻ കോൺഗ്രസ്സ് നേതാക്കളായ അനൂപ് കാസിം, സൈജന്റ് ചാക്കോ, അലി പടിഞ്ഞാറേച്ചാലിൽ, പി.ആർ.അജി, ബേസിൽ തണ്ണിക്കോട്ട്, വിൽസൺ പിണ്ടിമന, സിബി ചെട്ടിയാംകുടി, അനൂസ്.വി.ജോൺ, എൽദോസ് പൈലി, എബിൻ യോഹന്നാൻ, അജീബ് ഇരമല്ലൂർ, ബേസിൽ കൈനമറ്റം, നൗഫൽ മാതിരപ്പിള്ളി, ബെർട്ടിൻ ജോയി, ജോർജ് ജോസ്,തുടങ്ങിയവർ പങ്കെടുത്തു.