പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്നു കേന്ദ്രസര്‍ക്കാര്‍.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്നു കേന്ദ്രസര്‍ക്കാര്‍.
alternatetext

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്നു കേന്ദ്രസര്‍ക്കാര്‍. ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്‍ററുകളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റണമെന്നാണു നാഷണല്‍ ഹെല്‍ത്ത് മിഷൻ ഡയറക്‌ടറുടെ കത്തിലെ നിര്‍ദേശം. പേരിനൊപ്പം “ആരോഗ്യം പരമം ധനം” എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

ഡിസംബര്‍ അവസാനത്തോടെ പേരുമാറ്റം പൂര്‍ത്തിയാക്കണം. താഴെത്തട്ടിലുള്ള ആശുപത്രികളെ ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്‍ററാക്കി ഉയര്‍ത്തി പേരു മാറ്റണം. അതത് സംസ്ഥാനങ്ങള്‍ അവരുടെ മാതൃഭാഷകളിലേക്കു പേര് മാറ്റാവുന്നതാണ്. എന്നാല്‍ ടാഗ് ലൈനില്‍ മാറ്റം വരുത്താൻ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പേരിനു മാറ്റം വരുത്താൻ 3000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നേരത്തേ നല്‍കിയിരുന്ന നിര്‍ദേശങ്ങളനുസരിച്ച്‌ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണ ജോലികള്‍ 98 ശതമാനം പൂര്‍ത്തിയായപ്പോഴാണു പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചത്. പേരുമാറ്റം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പദ്ധതിപ്രകാരമുള്ള ഫണ്ട് ലഭിക്കൂ

നിലവില്‍ ഒരുലക്ഷത്തിലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രങ്ങള്‍ സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഫ്ലക്സ് ബോര്‍ഡില്‍ പേര് പ്രദര്‍ശിപ്പിക്കണം.