പ്രഥമ ദക്ഷിണമൂർത്തി മാധ്യമ അവാർഡിന് മലയാള മനോരമ ചാരുംമൂട് ലേഖകൻ അനിൽ പി ജോർജ് അർഹനായി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തത് പരിഗണിച്ചാണ് അവാർഡ്. ഓണാട്ടുകരയുടെ കുന്നും മലയും സംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകൾ ദേശീയതലത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു അനിൽ പി ജോർജ്.
പത്ര പ്രവർത്തന മികവിന് പാലയ്ക്കൽ ശങ്കരൻ നായർ സ്മാരക അവാർഡ് ഇതിനു മുൻപേ ലഭിച്ചിരുന്നു.മാധ്യമ ലോകത്ത് 27 വർഷങ്ങൾ പിന്നിട്ട അനിലിന് ധാരാളം പുരസ്കാരണങ്ങൾ തേടി എത്തിയിട്ടുണ്ട് ചുനക്കര സ്വദേശിയാണ് അനിൽ.
ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് പൂജപ്പുര ചിത്തിര തിരുന്നാൾ ആഡിറ്റോറിയത്തിൽ വെച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങും