പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിനെതിരെ കോൺഗ്രസ് സിവിൽ സ്റ്റേഷൻ ധർണ്ണ നടത്തി.

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിനെതിരെ കോൺഗ്രസ് സിവിൽ സ്റ്റേഷൻ ധർണ്ണ നടത്തി.
alternatetext

തൊടുപുഴ: പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിനെതിരെ കോൺഗ്രസ് പ്രതിനിധികളുടെ നേതൃത്വത്തിൽ, തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ ധർണ്ണ നടത്തി. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവാണ് ധർണ്ണയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ത്രിതല പഞ്ചായത്ത് പ്രതിനിധികളാണ് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ധർണക്ക് നേതൃത്വം നൽകിയത്. തദ്ദേശസ്ഥാപനങ്ങൾ ബജറ്റിൽ അനുവദിച്ച പ്ലാൻ ഫണ്ട് ഗ്രാൻഡുകൾ സർക്കാർ പിടിച്ചു വച്ചിരിക്കുന്നത് തിരിച്ചു നൽകുക, വീടില്ലാത്തവർക്കായി ലൈഫ് പദ്ധതിയിൽ വീടുകൾ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ധർണ നടത്തിയത്