നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് സംസ്ഥാനത്ത് എന്‌ഐഎ റെയ്ഡ് നടത്തി

നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് സംസ്ഥാനത്ത് എന്‌ഐഎ റെയ്ഡ് നടത്തി
alternatetext

നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് സംസ്ഥാനത്ത് എന്‌ഐഎ റെയ്ഡ് നടത്തി. കേരളം, കര്ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്, ബിഹാര് എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കണ്ണൂര്, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്, മുര്ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല് ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ഫെഡറല് ഏജന്സി വക്താവ് പറഞ്ഞു.

മലപ്പുറത്ത് നാല് വീടുകളില്‍ പരിശോധന നടന്നു. വേങ്ങര പറമ്ബില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്ബില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, കുറ്റിപ്പുറം രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്ബില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. ഒരേസമയത്തായിരുന്നു നാലിടങ്ങളിലും എൻഐഎ സംഘമെത്തിയത്.