പോളിസി തുക നല്‍കാന്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷൂറന്‍സ് കമ്ബിനി പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാൻ ഉത്തരവായി

പോളിസി തുക നല്‍കാന്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷൂറന്‍സ് കമ്ബിനി പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാൻ ഉത്തരവായി
alternatetext

തലശേരി: ഇന്‍ഷൂറന്‍സ് പോളിസി പ്രാബല്യത്തിലുണ്ടായിരുന്നിട്ടും കാന്‍സര്‍ ബാധിച്ചു മരണപ്പെട്ട തലശേരി സ്വദേശിനിയായ സ്ത്രീയുടെ കുടുംബത്തിന് പോളിസി തുക നല്‍കാന്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷൂറന്‍സ് കമ്ബിനി പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്കപരിഹാരകോടതിവിധിച്ചു.

തലശേരി എരഞ്ഞോളി ശ്രീകൃഷ്ണ ഭവനില്‍ അനിതാസുരേന്ദ്രന്‍ 2018-ഏപ്രിലില്‍ ഐ.സി. ഐ.സി. ഐ പ്രഡൂഷന്‍ഷ്യല്‍ കമ്ബിനിയില്‍ നിന്നും ഹാര്‍ട്ട്, കാന്‍സര്‍ പോളിസിയെടുത്തിരുന്നു. ആദ്യ പ്രീമിയം തദവസരത്തില്‍ കമ്ബിനി സ്വീകരിക്കുകയും ചെയ്തു. ആവര്‍ഷം തന്നെ അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിന തുടര്‍ന്ന് അവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്‌സ തേടുകയും കാന്‍സറാണെന്ന് കണ്ടെത്തുകയും ചെയ്തു.

അനിതാസുരേന്ദ്രന്‍ കൃത്യമായി പ്രീമിയം അടച്ചുവരുന്നുണ്ടായിരുന്നു. പിന്നീട് ക്‌ളെയിമിനുളള അപേക്ഷയും അസുഖവുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചുവെങ്കിലും ക്‌ളെയിം നിരസിച്ചതായി അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് അനിതാസുരേന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചത്.പരാതി നിലവിലിരിക്കെ രോഗംമൂര്‍ച്ഛിച്ചു പരാതിക്കാരി മരണപ്പെടുകയും പരാതിയില്‍ മക്കള്‍ കക്ഷിചേരുകയും ചെയ്തു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. കെ.കെ ബാലറാം ഹാജരാക്കി.