പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഇതരസംസ്ഥാന തൊഴിലാളി; കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഇതരസംസ്ഥാന തൊഴിലാളി; കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.
alternatetext

ആലുവ: ഝാർഖണ്ഡ് ജെസ്പൂർ സ്വദേശിയായ സുരേഷ്കുമാറാണ് ആലുവ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എഴുമണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ഇതരസംസ്ഥാന തൊഴിലാളി ബഹളമുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം അക്രമാസക്തനായി നിൽക്കുന്ന പ്രതിയെ പിടികൂടി.

എന്നാൽ ഇതിനിടയിലാണ് പ്രതി ആലുവ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ രാജേഷിനെ കല്ലുകൊണ്ട് ആക്രമിച്ചത്.പോലീസ് സ്റ്റേഷനിലും, ആശുപത്രിയിലും വച്ച് ആക്രമണം നടത്തിയെങ്കിലും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്കേറ്റ പോലീസ് ഓഫീസർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.