പൊലീസ്‌ സ്റ്റേഷനുകളില്‍ പോകാതെ നീതി:എവിടെനിന്നും പരാതി നല്‍കാൻ പോല്‍ ആപ്പ്

പൊലീസ്‌ സ്റ്റേഷനുകളില്‍ പോകാതെ നീതി:എവിടെനിന്നും പരാതി നല്‍കാൻ പോല്‍ ആപ്പ്
alternatetext

തിരുവനന്തപുരം പരാതി നല്‍കാൻ ഇനി പൊലീസ് സ്റ്റേഷനുകളിലോ മറ്റേതെങ്കിലും പൊലീസ് ഓഫീസുകളിലോ നേരിട്ടുപോകേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ ഏത് സ്റ്റേഷനിലേക്കും എവിടെനിന്നുവേണമെങ്കിലും പരാതി നല്‍കാനുള്ള സൗകര്യവുമായി പോല്‍ ആപ്പ്സംവിധാനം. സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോല്‍ ആപ്പ്’ ഉപയോഗിച്ച്‌ പരാതി നല്‍കാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

പരാതി നല്‍കേണ്ട വിധം ഫോണില്‍ പോല്‍ ആപ്പ്ഇ ൻസ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യണം. പരാതിക്കാരന്റെ പേര്, വയസ്സ്, മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തണം. പൊലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയക്കുന്നത് എന്നിവ സെലക്‌ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്‍കാനുണ്ടെങ്കില്‍ അതും അപ്ലോഡ് ചെയ്യാം.

ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആള്‍) അവരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാം. പൊലീസ് സ്റ്റേഷൻമുതല്‍ ഡിജിപി ഓഫീസിലേക്കുവരെ പരാതി നല്‍കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്യാം. തുണ വെബ് പോര്‍ട്ടല്‍ വഴിയും പരാതി നല്‍കാം. പോല്‍ ബ്ലഡും ആവശ്യക്കാര്‍ക്ക് രക്തം എത്തിച്ചു നല്‍കാനായി ‘പോല്‍ ബ്ലഡ്’ പ്രത്യേക വിഭാഗവും ഈ ആപ്പിലുണ്ട്. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം