മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍
alternatetext

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു . മലപ്പുറം ജില്ലയില്‍ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കൻഡറി ബാച്ചുകളാണ് അനുവദിച്ചത്. കാസർകോഡ് ജില്ലയില്‍ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്.

ഹ്യുമാനിറ്റീസ് കോമ്ബിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്ബിനേഷനില്‍ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉള്‍പ്പടെ ആകെ 18 ബാച്ചുകള്‍ കാസർകോഡും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.