ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ (ഐഒസി) പൈപ്പ്‌ലൈനില്‍നിന്ന് നാലു മാസമായി എണ്ണ ചോര്‍ത്തി; പ്രതി പിടിയില്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ (ഐഒസി) പൈപ്പ്‌ലൈനില്‍നിന്ന് നാലു മാസമായി എണ്ണ ചോര്‍ത്തി പ്രതി പിടിയില്‍
alternatetext

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ (ഐഒസി) പൈപ്പ്‌ലൈനില്‍നിന്ന് നാലു മാസമായി എണ്ണ ചോര്‍ത്തിക്കൊണ്ടിരുന്ന ഡല്‍ഹി സ്വദേശി പിടിയില്‍. രാകേഷ് അഥവാ ഗോലു (52) എന്നയാളാണു പിടിയിലായത്. 40 മീറ്ററോളം നീളത്തില്‍ ഭൂഗര്‍ഭതുരങ്കം ഉണ്ടാക്കിയായിരുന്നു ഇയാളുടെ എണ്ണ ചോര്‍ത്തല്‍. എണ്ണയുടെ അളവില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐഒസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പോചന്‍പുര്‍ കോളനിയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ ലൈനില്‍നിന്നായിരുന്നു ചോര്‍ത്തല്‍ നടത്തിവന്നത്. ഭൂമിക്കടിയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പ്‌ ലൈനിലേക്ക് തുരങ്കമുണ്ടാക്കിയ പ്രതി പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കി അതില്‍ മറ്റൊരു പൈപ്പ് ഘടിപ്പിച്ച്‌ എണ്ണ അതിലൂടെ ചോര്‍ത്തുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കായിരുന്നു പൈപ്പിട്ടിരുന്നത്. തുരങ്കനിര്‍മാണത്തിനും പൈപ്പ് ഘടിപ്പിക്കുന്നതിനും ഉപയോഗിച്ച ഉപകരണങ്ങള്‍ പോലീസ് കണ്ടെടുത്തു. ജൂണ്‍ മാസം മുതല്‍ ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ എണ്ണ ഇയാള്‍ ഊറ്റിയെടുത്തു എന്നു കണ്ടെത്തിയിട്ടുണ്ട്.