പെട്രോള്‍, ഡീസല്‍ തുടങ്ങിയ ചരക്കുസേവന പരിധിയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും താത്പര്യപ്പെടുന്നതെന്നു ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണം.
തക്കാളി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താൻ കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി