പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടത്തല്ല്.

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടത്തല്ല്.
alternatetext

പെരുമ്പാവൂർ: കുട്ടമശ്ശേരി, മുടിക്കൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ട്രാൻസ്ജെൻഡേഴ്സുകളാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ചേരിതിരിഞ്ഞ് തല്ലുണ്ടാക്കിയത്. വ്യാഴാഴ്ച വൈകിട്ട് ട്രാൻസ്ജെൻഡേഴ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കൂട്ടത്തല്ലിനിടെ നിയന്ത്രിക്കാൻ ശ്രമിച്ച പെരുമ്പാവൂർ സ്റ്റേഷനിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ കൈവിരൽ ആരോ ഒരാൾ കടിച്ച് പരിക്കേൽപ്പിച്ചു. പിങ്കി, ഇർഫാൻ എന്നിവരെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തു