ചുനക്കര കിഴക്ക് ബിജു ശ്രീജ ദമ്പതികളുടെ മകൾ 12 വയസ്സുള്ളദേവനന്ദയാണ് മുങ്ങി മരിച്ചത്. കൂട്ടുകാരോടൊപ്പം വയൽവരമ്പിലൂടെ നടക്കുന്ന സമയത്ത് കാൽവഴുതി മുങ്ങിക്കിടക്കുന്ന പാട ശേഖരത്തിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
വൈകുന്നേരം ഏകദേശം 5 20 ഓടു കൂടിയാണ് വിവരമറിഞ്ഞ്. ഫയർഫോഴ്സ് സ്ഥലത്തെത്തുകയും അഞ്ചു മിനിറ്റിനകം തന്നെ കുട്ടിയെകണ്ടെടുക്കുകയും ചെയ്തു. ഉടന്‍തന്നെ അഗ്നി രക്ഷാ സേന അംഗങ്ങൾ സിപിആർ നൽകുകയും അവരുടെ വാഹനത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .
മരണ സ്ഥിരീകരിച്ച ഡോക്ടർ ഏകദേശം രണ്ടു മണിക്കൂർ മുമ്പ് തന്നെ കുട്ടി മരണപ്പെട്ടു എന്ന് അറിയിച്ചു. മാവേലിക്കരയിൽ നിന്നെത്തിയ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി ജി അനിൽകുമാർ ,സീനിയര്‍ ഓഫീസർ സുനിൽകുമാർ.
ഫയർ ഓഫീസർമാരായ ലൈജു, ഐസക്ക്, ശരത്ചന്ദ്രൻ, ശ്രീകുമാർ, ആനന്ദലാൽ,ആർ ശരത്, പ്രദീപ്,അനീഷ് കുമാർ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.