ഇടുക്കി: പെൻഷൻ മുടങ്ങി ജീവിതച്ചെലവുകൾ താളം തെറ്റിയതോടെ ഭിക്ഷ യാചിക്കാനിറങ്ങിയ രണ്ടു വൃദ്ധകളായ അമ്മമാരിൽ ഒരാൾക്കെതിരെ സൈബർ ആക്രമണവുമായി സിപിഎം രംഗത്ത്. മറിയക്കുട്ടി എന്ന വയോധികക്കു നേരെയാണ് സിപിഎം പ്രവർത്തകരുടെ നിർദാക്ഷിണ്യമായ സൈബർ ആക്രമണം നടക്കുന്നത്.
അവർക്ക് ലക്ഷങ്ങളുടെ ആസ്തിയും, ഏക്കറുകണക്കിന് സ്ഥലവും, ജോലിയുള്ള മക്കളുമെല്ലാം ഉണ്ടെന്നാണ് ഇടതുപക്ഷ സൈബർ പോരാളികളുടെ കണ്ടെത്തൽ. തനിക്കെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളെ വേദനയോടെ നിഷേധിക്കുന്ന ഈ അമ്മ പറയുന്നത്, തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നാണ്. തനിക്കുള്ള ലക്ഷങ്ങളുടെ ആസ്തി പ്രചരണം തെളിയിക്കാൻ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് മറിയക്കുട്ടി. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അടിമാലിയിൽ അന്നക്കുട്ടിയും, മറിയക്കുട്ടിയും മരുന്നിനും, ഉപജീവനത്തിനും വേണ്ടി ഭിക്ഷക്കിറങ്ങിയത്. മാധ്യമ വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തെങ്കിലും, മറിയക്കുട്ടിക്കുള്ള വിധവാ പെൻഷൻ നൽകാൻ പണമില്ലെന്ന് പറഞ്ഞ് അടിമാലി പഞ്ചായത്ത് കൈയൊഴിഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി