ഡല്‍ഹി: പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളും പാടില്ലെന്ന് കോടതി. ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ഐ.എം.എയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
നേരത്തെ ബീഹാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പതഞജലിക്കെതിരെ കേസുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണമാണ് പതഞ്ജലി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമായിട്ടുള്ള ബാബ് രാം ദേവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം രാംദേവ് മേല്‍ കോടതിതയെ സമീപിച്ച് ഈ കേസില്‍ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ചൂണ്ടികാട്ടി സ്റ്റേ വാങ്ങിയിരുന്നു.
വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങളില്‍ വലിയ പിടിപ്പുകേടുകളാണ് ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ചൂണ്ടികാട്ടിയാണ് രാംദേവ് പ്രചരിപ്പിച്ചിരുന്നത്. ഇത് ആയുര്‍വേദത്തിനെ കൂടുതല്‍ ഉയര്‍ത്തികാട്ടുന്നതിന് വേണ്ടി ആധുനിക വൈദ്യശാസ്ത്രത്തെ പിന്നോട്ടടുപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. മാത്രമല്ല കോവിഡ് കാലത്തുണ്ടായ അലോപതി ഡോക്ടര്‍മാരുടെ പ്രവര്‍ത്തനത്തിലും വലിയ വീഴ്ച വന്നുവെന്ന പ്രചരണമാണ് അഴിച്ചു വിട്ടിരുന്നതെന്നും കോടതി കണ്ടെത്തി.