പത്തനംതിട്ട: മഴ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലാ ഭരണകൂടം രാത്രിയാത്ര നിരോധിച്ചു. മേയ് 19 മുതല്‍ 23വരെയാണ് നിരോധനം. ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനമുണ്ട്. രാത്രി ഏഴിന് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നല്കി. മഴ തുടരുന്നതിനാല്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും കളക്ടർ നിർദേശം നല്കി.
2024-05-18