പത്താംക്ലാസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.

പത്താംക്ലാസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.
alternatetext

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ പത്താംക്ലാസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ ബന്ധു പ്രിയരഞ്ജൻ മനപൂര്‍വം കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതി പ്രിയരഞ്ജൻ ഒളിവില്‍ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തിലേക്കെത്തിയത്.

ആദി ശേഖര്‍ എന്ന വിദ്യാര്‍ഥിയും മറ്റൊരു കുട്ടിയും കൂട്ടിയും കൂടി സൈക്കിളോടിച്ചു കൊണ്ട് നില്‍ക്കുന്നു അതിന് തൊട്ടു പിന്നിലായിട്ട് വാഹനത്തില്‍ ഈ കുട്ടിയുടെ ബന്ധു പ്രിയ രഞ്ജൻ നില്‍ക്കുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ കാണാം. ആദ് ശേഖരൻ സൈക്കിളെടുത്ത മുന്നോട്ട് പോകാൻ തുടങ്ങുന്നതിനിടെയാണ് പ്രിയ രഞ്ജൻ കാറുമായി മുന്നോട്ട് അമിതവേഗതയില്‍ പോവുകയും കൂട്ടിയെ ഇടിച്ച്‌ കുട്ടിയുടെ ശരീരത്തിന് മുകളിലുടെ കാര്‍ കയറ്റി ഇറക്കുകയുമായിരുന്നു.