കേരളത്തില്‍ പത്താം ക്ലാസ് ജയിച്ചവരില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ

കേരളത്തില്‍ പത്താം ക്ലാസ് ജയിച്ചവരില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
alternatetext

ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ചവരില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. പണ്ടൊക്കെ എസ്.എസ്.എല്‍.സിക്ക് 210 മാർക്ക് വാങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍പാസാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോല്‍ക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാല്‍ അത് സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു.

50 ശതമാനം പേർ മാത്രം വിജയിച്ചാല്‍ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. തുടങ്ങിയാല്‍ നിർത്താത്ത രണ്ടുസ്ഥാപനങ്ങള്‍ ആശുപത്രിയും മദ്യവില്‍പനശാലയുമാണ്.

അത് നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ട്. കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ കൂടിവരുകയാണ്. രുചികരമായ ഭക്ഷണം ഏത് കിട്ടിയാലും മലയാളികള്‍ അമിതമായി കഴിക്കുന്നതും ഭക്ഷണത്തിലെ വിഷാംശവുമാണ് ഇതിന് കാരണമെന്നും സജി ചെറിയാൻ പറഞ്ഞു. അക്യുധാം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന അക്യുപങ്ചർ കോണ്‍വൊക്കേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.