പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും
alternatetext

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്ബതു വരെയാകും സമ്മേളനം. 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വൻ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ സമ്ബൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍